Keralaliterature.com

ഗൂഢാലേഖനവിദ്യ

    വിവരങ്ങളുടെ സുരക്ഷിതത്വത്തിനായി അവയെ നിഗൂഢമാക്കുന്നതുമായി ബന്ധപ്പെട്ട പഠനത്തേയും പ്രായോഗികതയെയുമാണ് ഗൂഢാലേഖനവിദ്യ അഥവാ ക്രിപ്‌റ്റോഗ്രാഫി എന്ന് പറയുന്നത്. മറഞ്ഞത് എന്ന (ക്രിപ്‌റ്റോ), എഴുതാന്‍ എന്ന (ഗ്രാഫോ). സംസാരിക്കാന്‍ എന്ന (ലെജീന്‍) എന്നീ ഗ്രീക്ക് പദങ്ങളില്‍ നിന്നുണ്ടായതാണ് ക്രിപ്‌റ്റോഗ്രാഫി എന്ന വാക്ക്. ഗണിതശാസ്ത്രത്തിന്റെയും കമ്പ്യൂട്ടര്‍ ശാസ്ത്രത്തിന്റെയും ശാഖയായിട്ടാണ് ആധുനികകാലത്ത് ഇതിനെ പരിഗണിക്കുന്നത്, വിവര സിദ്ധാന്തം, കമ്പ്യൂട്ടര്‍ സുരക്ഷിതത്വം, എന്‍ജിനീയറിങ്ങ് എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ മേഖല. ഇപ്പോള്‍ സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്ന സമൂഹങ്ങളില്‍ ഇത് വളരെയധികം ഉപയോഗിക്കപ്പെടുന്നു. എ.ടി.എം കാര്‍ഡുകള്‍, കമ്പ്യൂട്ടര്‍ രഹസ്യവാക്കുകള്‍), ഇലക്ട്രോണിക് വ്യാപാരം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു.

Exit mobile version