Keralaliterature.com

പ്രശ്ലേഷം (ചിഹ്നനം)

    രണ്ടു പദങ്ങളുടെ സന്ധിയില്‍ ഉത്തര പദാദിയായ 'അ'കാരം പൂര്‍വ വര്‍ണത്തോടു ചേര്‍ന്നതിനാല്‍ കാണ്മാനില്ല എന്ന് ബോധിപ്പാന്‍ ചേര്‍ക്കുന്ന ചിഹ്നമാണ് പ്രശ്ലേഷം (?). ദേവനാഗരി ലിപിയില്‍ '?' എന്ന ചിഹ്നനം ഉപയോഗിക്കുന്നു. ഇതിന് അവഗ്രഹം എന്നും പേരുണ്ട്. സന്ധിയില്‍ ഒരു 'അ'കാരം മറഞ്ഞുകിടക്കുന്നു എന്ന് സൂചിപ്പിക്കാനാണ് ഈ ചിഹ്നം ചേര്‍ക്കുന്നത്. സന്ധിയില്‍ 'ആ'കാരമാണ് മറഞ്ഞിരിക്കുന്നതെങ്കില്‍ രണ്ട് പ്രശ്ലേഷചിഹ്നം ചേര്‍ക്കണം.'പ്രശ്ലേഷഃ' എന്ന സംസ്‌കൃതപദത്തില്‍ നിന്നാണ് 'പ്രശ്ലേഷം' എന്ന പദത്തിന്റെ ഉത്പത്തി. 'ശ്ലേഷഃ' എന്ന പദത്തിന് ചേരല്‍ അഥവാ കൂടിച്ചേരല്‍ എന്നര്‍ഥം. 'പ്രശ്ലേഷഃ' എന്നാല്‍ 'നന്നായി ചേരല്‍'. 'അ'കാരത്തിന്റെ ചേര്‍ച്ചയെ സൂചിപ്പിക്കുന്നതിനാല്‍ 'പ്രശ്ലേഷം' എന്ന് പേര്‍. സ്വരസന്ധികളില്‍ മാത്രയുടെ എണ്ണം ഉച്ചരിക്കാവുന്നതിലും കൂടുതലാവുമ്പോഴാണു് പ്രശ്ലേഷം ഉപയോഗിക്കേണ്ടി വരുന്നത്. രണ്ടു സ്വരങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അവയുടെ യോഗം വൃദ്ധി, ഗുണം, വ്യഞ്ജീഭാവം എന്നീ മാറ്റങ്ങള്‍ക്കു വിധേയമാവാം. ഇത്തരം മാറ്റങ്ങളെ വര്‍ണ്ണവികാരം എന്നു പറയുന്നു.
അ എന്ന സ്വരത്തില്‍ അവസാനിക്കുന്ന ഒരു വാക്കും അതിനു തുടര്‍ച്ചയായി അ എന്നു തുടങ്ങുന്ന മറ്റൊരു വാക്കും കൂടിച്ചേരുന്നു എന്നിരിക്കട്ടെ. ഈ സന്ധിയില്‍ രണ്ടു സ്വരങ്ങളും കൂടിച്ചേര്‍ന്ന് രണ്ടുമാത്രയുള്ള 'ആ' എന്നായി മാറും. അതേ സമയം, ഇതില്‍ ഏതെങ്കിലും ഒരു സ്വരം മുമ്പുതന്നെ ആ എന്നായിരുന്നുവെങ്കിലോ?
ഇത്തരം സന്ദര്‍ഭങ്ങളില്‍ സന്ധിയില്‍ രണ്ടുമാത്രയുള്ള ആ എന്നു മാത്രം മതിയാകില്ല. കൂടുതല്‍ വരുന്ന ഒരു മാത്ര 'അ' കൂടി അവിടെയുണ്ടെന്നു കാണിക്കണം. അതിനുവേണ്ടിയാണ് ഈ ചിഹ്നം ഉപയോഗിക്കുന്നതു്.

    ലളിതാ + അപി = ലളിതാ?പി
    നമോ + അസ്തു = നമോ?സ്തു
സംസ്‌കൃതജന്യമായ പദങ്ങളിലും ശ്ലോകങ്ങളിലുമാണ് പ്രശ്ലേഷത്തിന്റെ ഉപയോഗം കൂടുതല്‍ വ്യാപകമായി വരുന്നത്. തനിമലയാളം പദങ്ങളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ യ, വ തുടങ്ങിയ അക്ഷരങ്ങള്‍ ആഗമമായി ഇടയില്‍ വരികയാണ് പതിവു്.

ഉദാ: 1. പാലാ ആയോ? > പാലായായോ? 2. രാജാ ആയിരുന്നു > രാജാവായിരുന്നു / രാജായായിരുന്നു.

Exit mobile version