പടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്ഥാനിലെ ബ്രഹൂയികള്‍ അഥവാ ബ്രോഹികള്‍ സംസാരിക്കുന്ന ഒരു ഭാഷയാണ് ബ്രഹൂയി അഥവാ ബ്രാവി. ഇത് ഒരു ദ്രാവിഡ ഭാഷയാണ്. ദ്രാവിഡഭാഷാകുടുംബത്തില്‍ ഇന്ത്യയ്ക്ക് പുറത്ത് സംസാരിക്കപ്പെടുന്ന ഏക ഭാഷ. കൂടുതലായും മുസ്ലീമുകള്‍ സംസാരിക്കുന്ന ഭാഷയാണിത്. ഇറാനിയന്‍ ഭാഷകള്‍, പശ്‌തോ, സിന്ധി, ബലൂചി എന്നീ ഭാഷകളുടെ സ്വാധീനം ഈ ഭാഷയ്ക്കുണ്ട്. പുരാതനകാലത്ത് ദ്രാവിഡര്‍ ഉത്തരേന്ത്യയിലാണ് വസിച്ചിരുന്നതെന്നതിനും സിന്ധൂ നദീതട സംസ്‌കാരം ഒരു ദ്രാവിഡ സംസ്‌കാരമായിരുന്നു എന്നതിനും തെളിവായി ചരിത്രകാരന്മാര്‍ ഈ ഭാഷയെയാണ് ചൂണ്ടിക്കാട്ടുന്നത്.