Keralaliterature.com

മിസ്റ്റിക് കവിതകള്‍

പ്രതിരൂപത്മകതയുമായി (സിംബലിസം) സാമ്യമുള്ളവയാണ് നിഗൂഢാത്മക കവിതകള്‍ അഥവാ മിസ്റ്റിക് കവിതകള്‍. കവി ഈശ്വര ചൈതന്യവുമായി താദാത്മ്യം കൊള്ളുന്ന അനുഭവമുണ്ടാകുന്നു. ചില നിമിഷം ഈ അനുഭൂതിയില്‍ വിലയം കൊള്ളുന്ന കവി പൂര്‍വ്വാവസ്ഥയില്‍ എതിയശേഷം സമാധിലബ്ധമായ ആ അവസ്ഥ വിവരിക്കാന്‍ ശ്രമിക്കുന്നു. അവാച്യമായ അവസ്ഥയായതിനാല്‍ അത് സാധാരണഭാഷയില്‍ വിവരിക്കാന്‍ കഴിയില്ല. ചില പ്രതീകങ്ങള്‍ ഉപയോഗിച്ചാണ് കവികള്‍ തന്റെ അനുഭവം കവിതയാക്കുന്നത്. ഇവയെ മിസ്റ്റിക് കവിതകള്‍ എന്നു പറയുന്നു. ടാഗോറിന്റെ ഗീതാഞ്ജലിയും ജിയുടെ കവിതയുമെല്ലാം മിസ്റ്റിക് കവിതകള്‍ക്കുദാഹരണങ്ങളാണ്.

Exit mobile version