Keralaliterature.com

കന്യാപ്പൂ

കാസര്‍കോടു ജില്ലയിലെ കോപ്പാളരും ചിറവരും നടത്തുന്ന ഒരു നൃത്തവിശേഷം. രണ്ടുവേഷക്കാരും ഒരു വായ്പ്പാട്ടുകാരനുമാണ് നൃത്തസംഘത്തിലുണ്ടാവുക. കന്യാപ്പൂ ജനിച്ചത് തുളുനാട്ടിലെ ഒരു മലയിലാണെന്നും ശിവനെ ആരാധിക്കുന്നുണ്ടെന്നും ഒരു പാട്ടില്‍ പറയുന്നു. കന്യാപ്പൂവിന്റെ ജന്മം കന്യാകുമാരിയിലാണെന്നും, അതുകൊണ്ടാണ് ആ പേര്‍ വന്നതെന്നും മറ്റൊരു പാട്ടില്‍ കാണുന്നു.

Exit mobile version