ഗര്‍ഭിണികളെയും മറ്റും ബാധിക്കുന്ന ഒരു ദേവത. വിമാനബാധകളില്‍പ്പെട്ടതാണിത്. കാമന്‍, കന്നി, ഗന്ധര്‍വന്‍ തുടങ്ങിയ ദേവതകളുടെ ബാധകൊണ്ട് ഗര്‍ഭം അലസിപ്പോകുമെന്നാണ് പഴയ വിശ്വാസം. കെന്ത്രോന്‍പാട്ടിലും മലയന്‍കെട്ടിലും, കന്നികെട്ടിപ്പുറപ്പെടാറുണ്ട്. ഉത്തരകേരളത്തിലെ വണ്ണാന്മാരും മലയരുമാണ് ‘കന്നി’ എന്ന ദേവതയുടെ കോലം കെട്ടുന്നത്.