Keralaliterature.com

ആടിയറുതി

കര്‍ക്കടകമാസം അവസാനിക്കുന്ന സംക്രമദിവസം വൈകിട്ട് ചേട്ടയെ അകറ്റുന്നുവെന്ന സങ്കല്പത്തില്‍ നടത്തുന്ന ചടങ്ങ്. ഒരു പഴയ മുറത്തില്‍ അടിക്കാട്ടം, തീക്കൊള്ളി, മാറാല, ഓലത്തുരുമ്പ് തുടങ്ങിയവയിട്ട് അതിന്‍മേല്‍ ഒരു തിരി കത്തിച്ചുവച്ച് ഇങ്ങനെ ചൊല്ലും:
‘നഞ്ചുംപിഞ്ചും പുറകേപോ
ആവണിമാസമകത്തേ വാ’
തുടര്‍ന്ന് പറമ്പിനുവെളിയില്‍ കൊണ്ടുപോയി അതുകളയും. കേരളത്തില്‍ മിക്ക സമുദായങ്ങളും ഇങ്ങനെ ഈതിബാധകളകറ്റുന്നു.

Exit mobile version