Keralaliterature.com

ആകര്‍ഷണം

മാന്ത്രികമായ വശ്യപ്രയോഗത്തിന്റെ ഒരു ഭാഗം. ബലാല്‍ക്കാരമായി അന്യരെ സ്വന്തം അരികിലേക്കു വരുത്തുകയോ മറ്റുള്ളവരുടെ മനസ്‌സിനെ അനുകൂലമായി നിയന്ത്രിക്കുകയോ ചെയ്യാനുള്ള ഒരു മന്ത്രവിദ്യ. സന്മന്ത്രവാദപരമായും ദുര്‍മന്ത്രവാദപരമായും ഇതുചെയ്യാം. ആകര്‍ഷണത്തിന് മന്ത്രം, യന്ത്രം, ഔഷധം എന്നീ ഘടകങ്ങള്‍. വെള്ളത്തില്‍ ഇറങ്ങിനിന്ന് ‘ഓം നമോ ആദിപുരുഷായ അമുകിം ആകര്‍ഷണം കുരു കുരുസ്വാഹാ…’എന്ന മന്ത്രം ആയിരം വട്ടംവീതം മൂന്നു നാള്‍ ജപിച്ചാല്‍ ഇഷ്ടപ്പെട്ട സ്ത്രീയെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് മന്ത്രവാദഗ്രന്ഥള്‍ പറയുന്നു.

Exit mobile version