പഞ്ച പ്രാകാരങ്ങളോടു കൂടിയ ഹൈന്ദവ ക്ഷേത്രമാണ് അമ്പലം. വിഗ്രഹപ്രതിഷ്ഠയുള്ള ആരാധനാലയം. അമ്പലത്തില്‍ ഒരു മുഖ്യദേവനും ഉപദേവന്‍മാരും ഉണ്ടാകും. പ്രധാന ശ്രീകോവിലില്‍ (ഗര്‍ഭഗൃഹം) മുഖ്യപ്രതിഷ്ഠയായിരിക്കും. അമ്പലനടയില്‍ അരയാല്‍ വൃക്ഷമുണ്ടായിരിക്കും. കുളങ്ങള്‍ ഇല്ലാത്ത അമ്പലങ്ങളും കുറവ്.