Keralaliterature.com

കമ്പളം

തുളുനാടന്‍ പ്രദേശങ്ങളിലും വയനാട്ടിലും മറ്റും കാണുന്ന, പ്രത്യേകം തയ്യാറാക്കിയ നെല്‍കൃഷിസ്ഥലം. നദിക്കരയിലോ ചളിയുള്ള വയലിലോ സജ്ജമാക്കുന്ന വലിയ ചാലുകളാണ് കമ്പളം. അഞ്ഞൂറോ, ആയിരമോ അടി നീളം കാണും. പോത്തോട്ടത്തിനുവേണ്ടിയുള്ളതാണ് ‘കമ്പള’ങ്ങള്‍.
കമ്പളം നാട്ടി:വയനാട്ടിലും കുടകിലും മറ്റും ഞാറുനടുന്ന രീതി. വലിയ കൃഷിയുടമകള്‍ വേഗത്തില്‍ ഞാറു നട്ടുതീരുവാന്‍ ചെയ്യുന്ന ഒരു ഏര്‍പ്പാടാണ് കമ്പളംനാട്ടി. ‘കമ്പള’ങ്ങളില്‍ ഞാറ് നടുന്നതുകൊണ്ടായിരിക്കാം കമ്പളം നാട്ടി എന്നുപറയുന്നത്.

Exit mobile version