Keralaliterature.com

കട്ടയടി

തിരുവിതാംകൂര്‍ പ്രദേശത്ത് നിലവിലുണ്ടായിരുന്ന ഒരു വിനോദം. കന്നുകാലികളെ മേയ്ക്കുന്ന പുലയരും മറ്റുമാണ് കട്ടയടിയില്‍ ഏര്‍പ്പെട്ടിരുന്നത്. പന്തുകളിപോലെയാണ് അതിന്റെ രീതി. പനന്തേങ്ങ (കരിമ്പനയുടെ കായ്) യാണ് പന്തിനുപകരം ഉപയോഗിക്കുക. ആളുകള്‍ രണ്ടുചേരിയായി പിരിഞ്ഞു നിന്ന് പനന്തേങ്ങ അങ്ങോട്ടുമിങ്ങോട്ടും അടിച്ചുകളിക്കും.

Exit mobile version