ചെമ്പഴുക്കാകളിയ്ക്കു പാടിവരുന്ന ഒരു പാട്ട്. ‘മാണിക്കച്ചെമ്പഴുക്ക’ എന്നത് ആ കളിയുടെ പേരായും പറയാറുണ്ട്. ആവര്‍ത്തന സ്വഭാവമുള്ള ആ പാട്ടില്‍ പാഠഭേദങ്ങള്‍ കാണാം.
‘ആര്‍കൈയിലാര്‍കൈയിലെ
മാണിക്കച്ചെമ്പഴുക്ക
ഓടുന്നുണ്ടോടുന്നുണ്ടേ
മാണിക്കച്ചെമ്പഴുക്ക
ഒന്നു വലത്തു വന്നേ
മാണിക്കച്ചെമ്പഴുക്ക…..’
എന്നിങ്ങനെ പാടും. ഇങ്ങനെ എത്ര പ്രാവശ്യം പാടുവാന്‍ കഴിയും. ഈ വിനോദത്തില്‍ പെണ്‍കുട്ടികളും ചിലപ്പോള്‍ ആണ്‍കുട്ടികളും ഏര്‍പ്പെടും. ധനുമാസത്തിലെ ആതിരോത്സവത്തിന് രാത്രി ഉറക്കമിളയ്ക്കാന്‍ വനിതകളും ചെമ്പഴുക്കാകളി കളിക്കും.