കാണി വര്‍ഗത്തലവന്‍ ‘കാണിമൂപ്പന്‍’ എന്നും പറയും. മുട്ടുകാണിയുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും മറ്റുള്ളവര്‍ അംഗീകരിക്കും. സാമുദായിക കാര്യങ്ങള്‍ ‘പാട്ടപിര’യില്‍ വെച്ച് മുട്ടുകാണിയുടെ മേല്‍നോട്ടത്തിലാണ് തീരുമാനിക്കുക പതിവ്. സാമൂഹികച്ചടങ്ങുകള്‍ക്കും മുട്ടുകാണി നേതൃത്വം വഹിക്കണം. ഉള്ളാടരുടെ വര്‍ഗത്തലവനെയും ‘മുട്ടുകാണി’ എന്നു തന്നെയാണ് വിളിക്കുക.