ഇരുപത്തേഴ് നക്ഷത്രങ്ങളില്‍ ചില നാളുകള്‍ വ്രതമായി ആചരിക്കാറുണ്ട്. ചില മാസങ്ങളില്‍ ചില നക്ഷത്രങ്ങള്‍ക്ക് പ്രത്യേകപ്രാധാന്യമുണ്ട്. തിരുവോണം എല്ലാ മാസവും ഒരിക്കലുണ്ണുന്നവരുണ്ട്. വൈഷ്ണവപ്രീതിക്കുവേണ്ടിയാണിത്. സന്താനലാഭത്തിനും സര്‍പ്പപ്രീതിക്കും വേണ്ടി ആയില്യം നോല്‍മ്പ് പതിവുണ്ട്. അതിനോടനുബന്ധിച്ച് സര്‍പ്പബലിയും കഴിപ്പിക്കണം. ധനു മാസത്തിലെ തിരുവാതിര വനിതകള്‍ക്കെല്ലാം വ്രതദിനമാണ്. തിരുവാതിര നോമ്പിന് സന്ധ്യക്കുശേഷം മുത്താരിപ്പെടി, കൂവപ്പൊടി, ഇളനീര്, പഴം തുടങ്ങിയവ ഭക്ഷിക്കാം. മീനമാസത്തിലെ പൂരവും വനിതകളുടെ വ്രതനാളാണ്. വൃശ്ചികമാസത്തിലെ കാര്‍ത്തിക ഒരിക്കലുണ്ണാറുണ്ട്.