ദുര്‍മന്ത്രവാദികളുടെ ഒരു കര്‍മം. അഭിമതരല്ലാത്തവരുടെനിഴല്‍ മായകൊണ്ട് ഗ്രഹിച്ച് ദുര്‍മൂര്‍ത്തികളുടെ ബന്ധനത്തിലാക്കുന്നതാണ് ഈ നിഴല്‍ കര്‍മത്തിന്റെ പ്രത്യേകത. നിഴല്‍ കുത്തപ്പെട്ടവര്‍ നിലംപതിക്കും. ഈ ആഭിജാരക്രിയക്ക് യഥാ സമയം പ്രതിവിധി ചെയ്തില്ലെങ്കില്‍ ആള്‍ മരണപ്പെടുമത്രെ. കാണിക്കാര്‍, കുറവര്‍ തുടങ്ങിയ ചില ആദിവാസി വര്‍ഗക്കാരില്‍ നിഴല്‍ക്കൂത്ത് നടത്തുന്നവരുണ്ട്.