ഭവനത്തിന്റെ മുന്‍ഭാഗത്ത് പണിയാറുള്ള ഉപഭവനം. പടി, കുറ്റിപ്പടി, പടിമാളിക എന്നൊക്കെ തരഭേദം. ഭേദപ്പെട്ട തറവാടുകളിലെക്കെ പടിപ്പുര കാണാം. അങ്കണത്തില്‍ നിന്ന് അഞ്ചോ ആറോ, ഏഴോ ദണ്ഡ് കഴിഞ്ഞ പടിപ്പുര പണിയാമെന്നാണ് തച്ചുശാസ്ത്രവിധി. വടക്കന്‍പാട്ടുകഥകളില്‍ പടിപ്പുരകളെക്കുറിച്ചുള്ള പരമാര്‍ശമുണ്ട്. പണ് സഞ്ചാരികള്‍ക്കും മറ്റും കയറിയിരിക്കുവാന്‍ പടിപ്പുര ഉപകരിക്കുമായിരുന്നു. ഭവനത്തിന്റെ നാലുഭാഗത്തും പടിപ്പുരയാകാമെന്ന് വിധിയുണ്ട്.