വയനാട്ടിലെ ആദിവാസികളില്‍ ചിലരുടെ വിനോദം. പണിയര്‍ക്കിടയില്‍ ഇതിന് കൂടുതല്‍ പ്രചാരമുണ്ട്. ഇതൊരു മൃഗനായാട്ടല്ല. വാഴത്തടകളെ പന്നിയെന്ന് സങ്കല്പിച്ച് വലിയ ഈറ്റക്കമ്പ് കൊണ്ട് കുത്തിയുരുട്ടുകയാണ് അതിന്റെ സ്വഭാവം. ഇരു ചേരികളിലായിത്തിരിഞ്ഞ് പന്നിയെ വിളിക്കുന്ന പതിവുമുണ്ട്. വിഷുദിവസത്തെ സായാഹ്നവിനോദമായി ചില ക്ഷേത്രങ്ങളുടെ പരിസരങ്ങളില്‍ വെച്ച് പന്നിക്കുത്ത് നടത്തും.