Keralaliterature.com

പത്തായം

നെല്ലും മറ്റും സൂക്ഷിക്കുവാനുള്ള മരക്കൂട്. പത്തായം, കട്ടില്‍പത്തായം, നിലപ്പത്തായം, അറപ്പത്തായം എന്നിങ്ങനെ പത്തായം പല പ്രകാരമുണ്ട്. പത്തായത്തില്‍ നെല്ലിടുവാനും അതില്‍നിന്ന് നെല്ലെടുക്കുവാനും നല്ല സമയം നോക്കണമെന്നാണ് പണ്ടത്തെ നിയമം. ഭരണി, രോഹിണി, തിരുവാതിര, മകം, അത്തം, തിരുവോണം എന്നീ നാളുകളും എടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശികളും ശനി ദൃഷിടുയം പത്തായത്തില്‍ നെല്ലിടുവാനും എടുത്തു തുടങ്ങുവാനും ശുഭമാണ്. ശനിയാഴ്ച ശനിയുടെ ഉദരാശി പത്തായത്തില്‍ നിന്നു നെല്ലെടുത്തു തുടങ്ങുവാന്‍ പ്രധാനമാണ്.

Exit mobile version