നാടന്‍ ചാരായം. കള്ളില്‍ നിന്നും മറ്റും റാക്കുണ്ടാക്കാം. കള്ളില്‍ നിന്നുണ്ടാകുമ്പോള്‍ കള്ള് മൂന്നോ നാലോ ദിവസം വെച്ച് മൂക്കണം. മണ്‍കലത്തിലാണ് വാറ്റുക. അതില്‍ ചുക്ക്, കുരുമുളക്, അയമോദകം തുടങ്ങിയവ ചേര്‍ക്കാറുണ്ട്. അപ്പോള്‍ അത് മരുന്നായി ഉപയോഗിക്കാം. കരിഞ്ഞ വെല്ലവും അമോണിയം സള്‍ഫറ്റും വെള്ളത്തില്‍ കലര്‍ത്തിയും റാക്ക് വാറ്റും. വട്ടപ്പലത്തിന്റെ വേരും ചേര്‍ക്കും. റാക്ക് വാറ്റുന്നതിന് നാടന്‍ സമ്പ്രദായങ്ങളുണ്ട്. ആവി പുറത്തുപോകാതെ കെട്ടിവാറ്റുന്ന സമ്പ്രദായം സാധാരണം.