Keralaliterature.com

രോഗിലേപനം

ക്രൈസ്തവരുടെ കൂദാശകളിലൊന്ന്. രോഗവും മരണവും ഉണ്ടാകുന്നത് പാപഫലമാണെന്നാണ് ക്രൈസ്തവ വിശ്വാസം. മരണകാരണമായ രോഗാവസ്ഥയില്‍ പാപമോചനം ലഭിക്കുന്നതിനും പ്രസാദവരം നല്‍കുന്നതിനുമായി നടത്തപ്പെടുന്നതാണ് രോഗിലേപനം. പുരോഹിതനാണ് ഈ കര്‍മം നടത്തുക. വെഞ്ചരിച്ച തൈലം രോഗിയുടെ നെറ്റിയില്‍ കുരിശാകൃതിയില്‍ പൂശുകയെന്നത് ഇതിന്റെ മുഖ്യഭാഗമാണ്. രോഗിക്ക് ആശീര്‍വാദങ്ങളും നല്‍കപ്പെടുന്നു.

 

Exit mobile version