Keralaliterature.com

സംസ്‌കാരച്ചടങ്ങുകള്‍

ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ ചെയ്യേണ്ട സംസ്‌കാരക്രിയകള്‍. ഏതൊരു സമൂഹത്തിലും ഇവ കാണും. ഐഹികവും ആമുഷ്മികവുമായ ജീവിതശുദ്ധികരണമാണ് അവയുടെ ലക്ഷ്യം. ആരോഗ്യകരമായ ജീവിതത്തിന്റെ പടവുകളെന്ന നിലയ്ക്കും ഗര്‍ഭാധാനം മുതല്‍ മരണം വരെയുള്ള ജീവിതദശകളില്‍ എല്ലാദോഷങ്ങളും അകന്ന് മനുഷ്യനെ നന്മയിലെക്ക് സംസ്‌കരിച്ചെടുക്കുന്ന കര്‍മങ്ങളെന്ന നിലയിലും അവയ്ക്കു പ്രാധാന്യമുണ്ട്. ഷോഡശക്രിയകളില്‍ പ്രാദേശികവും സമുദായികവുമായ വ്യത്യാസങ്ങള്‍ കാണാം. ചടങ്ങുകളുടെ എണ്ണത്തിലും ഏറ്റക്കുറവുകള്‍ കാണും. ക്രൈസ്തവരുടെ സംസ്‌കാരച്ചടങ്ങുകള്‍ കൂദ്രസകളാണ്. ചേലാകര്‍മം, സുന്നത്ത് കര്‍മം, മയ്യത്ത് തുടങ്ങിയ കര്‍മങ്ങള്‍ ഇസ്‌ളാമിലുണ്ട്.

Exit mobile version