കവുങ്ങിന്റെ പാളകൊണ്ട് നിര്‍മ്മിക്കുന്ന തൊപ്പി. ഗ്രാമീണരായ കൃഷിക്കാരാണ് തൊപ്പിപ്പാള ധരിച്ചുകാണുന്നത്. തൊപ്പിപ്പാള സാധാരണമട്ടില്‍ പലരും ഉണ്ടാക്കുമെങ്കിലും ചില വര്‍ഗക്കാര്‍ തൊപ്പിപ്പാളയുടെ നിര്‍മാണത്തില്‍ പാരമ്പര്യ വൈദഗ്ധ്യം ഉള്ളവരാണ്. കാസര്‍കോട് ജില്ലയിലെ കോപ്പാളര്‍ പാളകൊണ്ട് കമനീയങ്ങളായ തൊപ്പികള്‍ ഉണ്ടാക്കും.