Keralaliterature.com

അഷ്ടപദിയാട്ടം

ജയദേവകവിയുടെ ഗീതഗോവിന്ദമെന്ന സംസ്‌കൃത കൃതി പാടിക്കൊണ്ടുള്ള ആട്ടം. ഗീതഗോവിന്ദത്തിന് ‘അഷ്ടപദി’ എന്നുകൂടി പേരുണ്ട്. ഓരോഗീതത്തിലും എട്ടെട്ടു ഖണ്ഡങ്ങള്‍ അടങ്ങിയതിനാലാണ് ആ പേരുണ്ടായത്. അഷ്ടപദിയില്‍ പന്ത്രണ്ട് സര്‍ഗ്ഗങ്ങളുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ‘കൊട്ടിപ്പാടിസേവയ്ക്ക്’ അഷ്ടപദി പാടാറുണ്ട്. ഗോപികാഗീതിയാണ് വിഷയം. ശ്രീകൃഷ്ണന്റെയും ഗോപികമാരുടെയും ക്രീഡയാണ് പ്രതിപാദ്യം. ശ്രീകൃഷ്ണനും രാധയ്ക്കും സഖിയ്ക്കും ഇതില്‍ പ്രാധാന്യമുണ്ട്. ശ്ലോകങ്ങളും ഗീതങ്ങളുമടങ്ങിയ ഗീതഗോവിന്ദം ഭക്തിയും ശൃംഗാരവും ഒത്തിണങ്ങിയതാണ്. പാടിക്കേള്‍ക്കാനും ആടിക്കാണാനും ഇഷ്ടപ്പെടുന്ന ഒരിനം.

Exit mobile version