Keralaliterature.com

ബില്ലവ

മലബാറില്‍ കാണുന്ന തീയര്‍ക്കു സമാനമായി തുളുനാട്ടില്‍ കാണുന്ന ഒരു ജനവിഭാഗം. തെങ്ങുക്കയറ്റമാണ് ഇവരുടെ പാരമ്പര്യമുള്ള വംശീയത്തൊഴില്‍. ബില്ലവര്‍ എന്നതിന് വില്ലാളി എന്നര്‍ത്ഥമുള്ളതിനാല്‍ പണ്ട് ഇവര്‍ പോരാളികള്‍കൂടി ആയിരുന്നിരിക്കാം. മരുമക്കത്തായ സമ്പ്രായക്കാരാണിവര്‍. സമുദായത്തിലെ മൂപ്പനെ ‘ഗുരികാര’ എന്നു പറയും. പെണ്‍കുട്ടികള്‍ തിരണ്ടാല്‍ പന്ത്രണ്ടുദിവസത്തോളം ആശൗചം പാലിക്കും. കല്യാണത്തിനുമുന്‍പ് പെണ്‍കുട്ടികള്‍ക്ക് ശുചീകരണച്ചടങ്ങ് നടത്തും. ഭൂതസ്ഥാനത്തുനിന്ന് മണ്‍കുടത്തില്‍ വെള്ളം കൊണ്ടുവന്ന് തലയിലൊഴിക്കലാണ് അതിന്റെ മുഖ്യചടങ്ങ്. അപ്പോള്‍ ചെറിയൊരാഭരണം അമ്മാവനോ മറ്റോ കെട്ടും. താലികെട്ടുകല്യാണത്തെയാണിത് അനുസ്മരിപ്പിക്കുന്നത്. വിവാഹത്തിന് തൈധാര മുഖ്യചടങ്ങാണ്.

Exit mobile version