Keralaliterature.com

ദാരുശില്പം

കേരളത്തിലെ ശില്പവിദ്യക്ക് ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. തൂണുകള്‍, കൊടിമരങ്ങള്‍, പല്ലക്ക്, രഥം, വള്ളം, മരക്കലം, തൊട്ടില്‍, ഭസ്മക്കൊട്ട, കളിക്കോപ്പുകള്‍, ദേവതാരൂപങ്ങള്‍, ക്ഷേത്രങ്ങളിലെയും പള്ളികളിലെയും കൊട്ടാരങ്ങളിലെയും മനകളിലെയും കൊത്തുപണികള്‍ എന്നിവ ദാരുശില്പവൈദഗ്ദ്ധ്യം വിളിച്ചറിയിക്കുന്നവയാണ്. വേദം, പുരാണം, ഉപനിഷത്ത്, ഇതിഹാസം, ഐതിഹ്യം, പുരാസങ്കല്പങ്ങള്‍, നൃത്തം, മറ്റു ദൃശ്യകലകള്‍, ഉത്സവം തുടങ്ങിയവ ശില്പകലയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.നവഗ്രഹങ്ങള്‍, സപ്തമാതൃകകള്‍, തെയ്യം–തിറകള്‍ തുടങ്ങിയ പത്മങ്ങള്‍, കിംപിരിമുഖം, സര്‍പ്പരൂപങ്ങള്‍ എന്നിവയുമുണ്ട്.

Exit mobile version