Keralaliterature.com

ഇരിണാപുരം കുങ്കിയുടെ പാട്ടുകഥ

തച്ചോളി ഉദയനന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പാട്ടുകഥ. ഉദയനനും ചാപ്പനും ഗുരുവായൂര്‍ക്ക് പോകുമ്പോള്‍ വഴിതെറ്റാതിരുന്ന കുങ്കിയെ ഉദയനന്‍ ഒതു തണ്ടെടുത്ത് അടിച്ചു. ഗുരുവായൂരിലെ കോയിമ്മയായ അവളുടെ ഏട്ടന് അവള്‍ തത്ത മുഖേന ഓലയെത്തിച്ചു. ഗുരുവായൂരിലെത്തിയ ഉദയനനെ കുങ്കിയുടെ ഏട്ടന്‍ പരിചയപ്പെടുകയും സൂത്രത്തില്‍ ചെമ്പറയിലാക്കുകയും ചെയ്തു.

തച്ചോളിചിരുതേയിയുമായി താന്‍ പൊയ്ത്തു നടത്തുന്നതാണെന്ന് ഇരിണാപുരം കുങ്കി പ്രഖ്യാപിച്ചു. പയ്യമ്പള്ളിച്ചന്തു ഒരു സ്വപ്‌നത്തിലൂടെ ഈ കാര്യങ്ങളെല്ലാമറിഞ്ഞു. ചിരുതേയിയുടെ വേഷത്തില്‍ ചന്തുവാണ് പടയ്ക്ക് പുറപ്പെട്ടത്. ഉദയനെയും ചാപ്പനെയും ചെമ്പറയില്‍ നിന്ന് പുറത്തിറക്കുവാനും, ഇരിണാപുരം കുങ്കിയുടെ കഥ കഴിക്കുവാനും ചന്തുവിന് സാധിച്ചു. ചിരുതേയിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചന്തുവിനെ മടക്കത്തില്‍ മാത്രമേ എല്ലാവര്‍ക്കും തിരിച്ചറിയുവാന്‍ കഴിഞ്ഞുള്ളൂ.

Exit mobile version