Keralaliterature.com

ലാടന്മാര്‍

പണ്ടുകാലത്ത് ഭിക്ഷാടകരായി കേരളത്തില്‍ വരാറുണ്ടായിരുന്ന ഒരു വിഭാഗം. തമിഴ് പാരമ്പര്യത്തിലുള്ളവരാണവര്‍. ഭസ്മചന്ദനകുങ്കുമാദികള്‍ ധരിച്ച്, തലയില്‍ക്കെട്ടി, ഭാണ്ഡവും വടിയും മണിയുമായിട്ടാണ് അവരുടെ പുറപ്പാട്. മണികൊട്ടി ചിലപാട്ടുകള്‍ പാടും. തൃപ്പതി ക്ഷേത്രത്തിന്റെയോ മറ്റേതെങ്കിലും ക്ഷേത്രങ്ങളുടെയോപേര് പറഞ്ഞാണ് ഭിക്ഷാടനം. വഴിപാടായി എന്തെങ്കിലും കൊടുക്കണം.

Exit mobile version