Keralaliterature.com

മൂശാരി

കമ്മാളരില്‍ ഒരു വിഭാഗക്കാര്‍ ശില്‍പജാതികളില്‍പ്പെട്ടവരാണ് മൂശാരിമാര്‍. ഓടുകൊണ്ടുള്ള വാര്‍പ്പുപണികളില്‍ ഏര്‍പ്പെട്ടുപോരുന്നു. ഇവര്‍ പണ്ട് കുടുമ ഒരു വശത്തേക്ക് കെട്ടിവയ്ക്കുക പതിവായിരുന്നു. കല്യാണത്തിനും മറ്റും ഇവര്‍ പാട്ടുകള്‍ പാടും. ഉത്തരകേരളത്തിലെ മൂശാരിമാര്‍ മീനപ്പൂരത്തിന് പൂരക്കളി നടത്താറുണ്ട്. പടക്കെത്തി ഭഗവതിയെ മൂശാരിമാരില്‍ ചിലര്‍ ആരാധിക്കാറുണ്ട്.

Exit mobile version