Keralaliterature.com

മുണ്ട്യന്‍

കന്നുകാലികളെ പീഡിപ്പിക്കുന്ന ഒരു വനദേവത. ഈ ദേവതയുടെ കോപംകൊണ്ട് കൃഷിക്കും കന്നുകാലികള്‍ക്കും നാശമുണ്ടാകുമെന്നാണ് പ്രാക്തവിശ്വാസം. പാലക്കാടുജില്ലയിലാണ് ഈ ദേവതയെ കൂടുതലായും ആരാധിച്ചു പോരുന്നത്. ആട്, കോഴി, മുതലായവയെ അറുത്ത് ബലിയര്‍പ്പിക്കുകയാണ് മുണ്ടിയനെ പ്രസാദിപ്പിക്കുവാനുള്ള കര്‍മം. കൂടാതെ ‘മുണ്ടിയന്‍ പാട്ടും’ നടത്തും. മുണ്ടിയന്റെ സങ്കേതമായ ‘മുണ്ട്യക്കാവു’കള്‍ പാലക്കാടു ജില്ലയില്‍ കാണാം. ഉത്തരകേരളത്തിലെ മുണ്ട്യക്കാവുകളില്‍ മുണ്ടിയന്‍ എന്ന പേരിലുള്ള ദേവതയെ ആരാധിക്കുന്നില്ല. മണ്ണാന്‍മാര്‍ മുണ്ടിയനെ ‘മലവാഴി’എന്നും പറയും.

Exit mobile version