Keralaliterature.com

നാലുകെട്ട്

നാല് ദിക്ഗൃഹങ്ങളും (തെക്കിനി, വടക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി), നടുക്കു മുറ്റവും വരുന്ന ഭവനം. കോണ്‍ഗൃഹങ്ങളുടെ കുറവ്, ആകൃതിഭേദം എന്നിവയനുസരിച്ച് നാലുകെട്ടുഭവനം ഒന്‍പതുവിധം വരും. പാദുകങ്ങള്‍ പോലും തമ്മില്‍ കൂടി യോജിക്കാതെ വേര്‍തിരിഞ്ഞു കാണുന്ന ശൂദ്ര ഭിന്നശാല. ഇത് എല്ലാജാതികാര്‍ക്കും, പ്രത്യേകിച്ചും ബ്രാഹ്മണര്‍ക്ക് വസിക്കുവാന്‍ ഉത്തമമാണ്. ഒന്നോ രണ്ടോ മൂന്നോ കോണ്‍ഗൃഹങ്ങള്‍ ദിഗ്ര്ഗഹങ്ങളോടു കൂട്ടിച്ചേര്‍ത്ത് പണിയുന്നത് ശിഷ്ടഭിന്നശാല. ഇത് എല്ലാജാതികാര്‍ക്കും നല്ലതാണ്. ദിഗൃഹങ്ങളുടെ കോണ്‍ഗൃഹങ്ങളുടെയും ഉത്തരങ്ങള്‍ സമമായി യോജിച്ചുവരുന്നത് സംശ്ശിഷ്ടഭിന്നശാല. കോണ്‍ഗ്രഹങ്ങളില്‍ എല്ലാ ഗ്രഹങ്ങളുടെയും ഉത്തരങ്ങള്‍ തമ്മില്‍ ചേര്‍ന്നുവരുന്ന ഭവനമാണ് മിശ്രഭിന്നശാല. ഇവ കൂടാതെ ശിഷ്ടഭിന്നശാല, സമ്മിശ്രഭിന്നശാല, മിശ്രകചതുശ്ശാല, മധ്യപ്രരൂഢം എന്നിവയും നാലുകെട്ടുഭവനമാതൃകകളാണ്.

Exit mobile version