Keralaliterature.com

നാവുതിയന്‍

സവര്‍ണരുടെ ക്ഷുരകന്‍. അരയാക്കിയില്ലം, ചെക്യാട്ടില്ലം എന്നിങ്ങനെ എട്ടില്ലക്കാരാണ് നാവുതിയര്‍. ‘നായരുവരച്ച നിലയും നാവുതിയന്‍ വച്ച കുടുമയും’ എന്നാണ് പഴമൊഴി. മരിച്ചാല്‍ ഇവര്‍ ശവം ദഹിപ്പിക്കുകയാണ് ചെയ്യുക. പന്ത്രണ്ട് പുല ആചരിക്കും. പതിമൂന്നാം ദിവസം ബലികര്‍മം നടത്തും. ബലി പുഴയില്‍ ഒഴുക്കും. നാവുതിയരുടെ മുഖ്യ ആരാധ്യദേവത തെക്കന്‍കരിയാത്തന്‍ ദൈവമാണ്.

Exit mobile version