Keralaliterature.com

നെയ്പ്പത്തല്‍

നെയ്പ്പത്തിരി എന്നു പറയും. മാപ്പിളമാരുടെയിടയില്‍ പ്രചാരത്തിലുള്ള ഒരുതരം പലഹാരം. കുതിര്‍ത്ത അരിയില്‍ തേങ്ങ, ഉള്ളി, പെരും ജീരകം എന്നിവ ചേര്‍ത്തരച്ച്, തുണിയില്‍ പരത്തി വെളിച്ചെണ്ണയിലിട്ട് കോരിയെടുക്കും. പ്രഭാത ഭക്ഷണത്തിന് ഇതാണ് ഉപയോഗിക്കുക. വെളിച്ചെണ്ണയ്ക്ക് നെയ്യ് എന്നാണ് ഇവിടെ വ്യവഹരിക്കുന്നത്.

Exit mobile version