Keralaliterature.com

ഓണേശ്വരന്‍

ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം നാളുകളില്‍ വീടുതോറും കയറിയിറങ്ങുന്ന ഓണേശ്വരന്‍ മഹാബലിയുടെ സങ്കല്പത്തിലുള്ളതാണ്. ഓലക്കുട പിടിച്ച് മണികൊട്ടിക്കൊണ്ടാണ് വരവ്. കുരുത്തോല കൊണ്ട് ഓലക്കുട അലങ്കരിച്ചിരിക്കും. തലയില്‍ പ്രത്യേക ‘മുടി’ ധരിക്കും. താടിയും വച്ചുകെട്ടും. പ്രത്യേകതരം ഉടുപ്പും ആഭരണവുമണിയും. കോഴിക്കോട് ജില്ലയിലെ പാണരാണ് ഓണപ്പൊട്ടന്‍ എന്ന കൂടിപേരുള്ള ഓണേശ്വരന്‍ കെട്ടുന്നത്.

Exit mobile version