Keralaliterature.com

പാണന്‍വരവ്

കേരളത്തിലെ നസ്രാണികളുടെയിടയില്‍ കല്യാണത്തിന് ‘പാണന്‍വരവ്’ എന്നൊരു ചടങ്ങി ചില ദിക്കുകളില്‍ നടപ്പുണ്ട്. അതിഥികള്‍ വിരുന്നിനിരിക്കുമ്പോള്‍ പാണന്‍ വന്ന് നസ്രാണികളുടെ പദവികള്‍ കീര്‍ത്തിച്ചു പാടുകയാണ്. അതിന്റെ രീതി. കോട്ടത്തിനു വടക്കുള്ള ചില പ്രദേശങ്ങളില്‍ ഈ ആചാരം ഇന്നും നടപ്പുണ്ട്. ചേരമാന്‍ പെരുമാള്‍ തങ്ങളുടെ ജാതിമര്യാദക്ക് യോജിക്കാത്ത ഒരു വിവാഹം. കഴിച്ചുവെന്നുളള ഹേതുവാല്‍ ആശാരി, മൂശാരി, തട്ടാന്‍, കൊല്ലന്‍ എന്നീ നാങ്കുവര്‍ണക്കാര്‍ രാജ്യംവിട്ട് ഈഴത്തുനാട്ടിലേക്ക് പോയതും ക്‌നായിതൊമ്മന്‍ തിരുവരങ്കനെ അയച്ച് അവരെ കൂട്ടിക്കൊണ്ടുവരുന്നതും അവര്‍ പൊന്‍മുടി കാഴ്ചവെക്കുന്നതും അവരോടൊപ്പം ഈഴത്തുനാട്ടുകാര്‍ കൂടി പോന്നതുമാണ് പാണന്‍ പാട്ടിലെ ഉള്ളടക്കം.

Exit mobile version