Keralaliterature.com

പൊതിക്കാള

സാധനങ്ങള്‍ രണ്ടു ചാക്കുകളിലാക്കി കാളപ്പുറത്ത് ഇരുവശങ്ങളിലായി തൂക്കിയിടും. കാളപ്പുറത്ത് ഏതെങ്കിലും വിരിയിട്ടശേഷമായിരിക്കും അത് വയ്ക്കുന്നത്. കച്ചവടത്തിനും മറ്റും സാധനങ്ങള്‍ മലമ്പ്രദേശത്ത് എത്തിക്കുന്നതും അവിടെനിന്നും സാധനങ്ങള്‍ നാട്ടുമ്പുറത്ത് എത്തിക്കുന്നതും ഇങ്ങനെയായിരുന്നു. അനേകം കാളകളെ ഒപ്പം തെളിച്ചുകൊണ്ടുപോകും. ഒപ്പം കുറച്ചുപേരും ഉണ്ടാകും. പഴയ പാട്ടുകളില്‍ ഇതിന്റെ പരാമര്‍ശം കാണാം. പേറ് താക്കുക എന്നാണ് ഇതിന് പേര്‍.

Exit mobile version