Keralaliterature.com

രക്താരാധന

ദേവതകളെ പ്രീണിപ്പിക്കുവാന്‍ ഏര്‍പ്പെട്ടുപോന്ന ഒരു പ്രാക്തന ആരാധനരീതി. രക്തബലി ഇന്നും നടന്നുവരുന്നുണ്ട്. നല്ല വിളവിനു വേണ്ടി കൃഷിയിടങ്ങളില്‍ മൃഗബലി നടത്തപ്പെടുന്ന പതിവ് പാശ്ചാത്യരാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നു. ദേവതാപ്രീരണത്തിന് നരബലി പോലും നടത്തപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ആട്, കോഴി മുതലായവ അറുത്തു നിണ ബലി നടത്താറുണ്ട്. വൈദികരായ ബ്രാഹ്മണര്‍ രക്താരാധമ നടത്താറില്ല. മഞ്ഞളും ചുണ്ണാമ്പും വെള്ളത്തില്‍ കലര്‍ത്തി, രക്തപ്രീതി വരുത്തി കുരുതിതര്‍പ്പണം നടത്താറുണ്ട്.

Exit mobile version