Keralaliterature.com

സര്‍പ്പബലി

കേരളബ്രാഹ്മണര്‍മാരുടെ സര്‍പ്പാരാധനപരമായ ബലികര്‍മം. അരിപ്പെടി, മഞ്ഞള്‍പ്പെടി എന്നിവകൊണ്ട് ‘പത്മം’ ചിത്രീകരിക്കും. പത്മത്തിന്റെ മധ്യത്തില്‍ നെല്ലും അരിയും നാളികേരവും ദര്‍ഭകൊണ്ടുള്ള ‘കൂര്‍ച്ച’വും വെച്ച് ചാണ്ഡേശ്വരനെ സങ്കല്‍പിച്ചു പൂജിക്കുന്നു. ചുറ്റുമായി അനന്തന്‍, വാസുകി, തക്ഷല്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖുപാലന്‍, ഗുളികന്‍ എന്നീ അഷ്ടാനാഗങ്ങളെയും ജര്‍വരന്‍, ധൃതരാഷ്ര്ടന്‍, ഗ്‌ളാവന്‍, അഗജാപന്‍, ശിതിപൃഷ്ഠന്‍, ശിഖന്‍, അതിശഖന്‍ തുടങ്ങിയ മറ്റനേകം സര്‍പ്പങ്ങളെയും സങ്കല്‍പിച്ച് പൂജിക്കുകയും ഹവിസ്‌സുകൊണ്ട് ബലി തൂവുകയും ചെയ്യും. വലിയ ‘പത്മ’ത്തിന്റെ വടക്കുവശം ഒരു പാത്രത്തില്‍ ‘നൂറും പാലും’ കൂട്ടി അഷ്ടാനാഗങ്ങള്‍ക്കു നിവേദിക്കുകയും തര്‍പ്പിക്കുകയും ചെയ്യും.

Exit mobile version