Keralaliterature.com

തടുത്തുതല്ല്

രണ്ടുപേര്‍ തമ്മിലുള്ള (ദ്വന്ദ്വ)യുദ്ധം. കളരി സമ്പ്രദായവുമായി ബന്ധപ്പെട്ട ഒരു ആയോധനമുറ. മത്സരിക്കുന്നവര്‍ വസ്ത്രം ഉടുത്തുകെട്ടും, തല്ലുക, തടുക്കുക എന്നിവയാണ് അതിന്റെ സമ്പ്രദായം. മധ്യവര്‍ത്തിയുണ്ടാവും. ‘ചാതിക്കാരന്‍’ എന്നാണ് വിളിക്കുക. ഓണം തുടങ്ങിയ ആഘോഷാവസരങ്ങളില്‍ പണ്ട് തടുത്തുതല്ല് നടത്തുമായിരുന്നു.

Exit mobile version