Keralaliterature.com

ആചാരവെടി

ആചാരം എന്ന നിലയിലുള്ള വെടി. അനുഷ്ഠാനം, ആദരം എന്നിവയെ പുരസ്‌കരിച്ച് പണ്ട് തമ്പുരാക്കന്‍മാരുടെ അരിയിട്ടുവാഴ്ച, പള്ളിക്കെട്ട് തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ക്കെല്ലാം ആചാരവെടി മുഴക്കുമായിരുന്നു. സ്ഥാനവലിപ്പത്തിനനുസരിച്ചാണ് ആചാരവെടികളുടെ എണ്ണം. തിരുവിതാംകൂര്‍ രാജാവിന് ഇത്രവെടി, കൊച്ചി രാജാവിന് ഇത്രവെടി എന്നിങ്ങനെ.

Exit mobile version