അകനാളുകളില്‍ മരിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം വടക്കന്‍ കേരളത്തില്‍ ചെയ്യുന്ന കര്‍മ്മം. മരണത്തിന്റെ ദേവതയായ കാലന്‍ ദണ്ഡും പാശവും മരിച്ച ഭവനത്തില്‍ ഇട്ടിട്ടുപോകുമെന്നും അതെടുക്കാന്‍ വീണ്ടും വരുമ്പോള്‍ ബലി നല്‍കി സന്തോഷിപ്പിച്ചയച്ചില്ലെങ്കില്‍ വീണ്ടും ദോഷമുണ്ടാകുമെന്നാണ് വിശ്വാസം. കാലന്റെ സങ്കല്പത്തിലുള്ള ദേവതയാണ് ‘ഗുളികന്‍’. ഗുളികനാണ് ബലി നല്‍കുന്നത്. തെക്കന്‍ കേരളത്തില്‍ ‘അകനാള്‍ അറുക്കല്‍’എന്നാണ് പേര്.