Keralaliterature.com

അക്ഷരപൂരണി

കടങ്കഥകളില്‍ ഒരിനം. പദപൂരണികളായ കടങ്കഥകളെപ്പോലെ തന്നെ അക്ഷരപൂരണികളും വാങ്മയ വിനോദമാണ്.
‘പുളിഞ്ചപ്പൂസമം വസ്തു
വസ്തുനാമം ത്രയാക്ഷരം
അകാരാദിലകാരാന്തം
മധ്യം ചൊല്ലുക ബുദ്ധിമാന്‍’
ഇതിന് ഉത്തരം ലഭിക്കാന്‍ ‘അ’,’ല്‍’,എന്നിവയുടെ മധ്യത്തില്‍ ‘വി’ എന്നുചേര്‍ന്നാല്‍ ‘അവില്‍’ എന്ന് ഉത്തരം കിട്ടും.

 

Exit mobile version