കളരിവിഞ്ജാനത്തിലെ ഒരു സാങ്കേതികപദം. കളരിപ്പയറ്റിലെ കോല്‍ത്താരി വിഭാഗത്തില്‍ വലതുകൈകൊണ്ട് പിടിക്കുന്ന വടിയുടെ അറ്റത്തിന് അമരം എന്നു പറയും. മറ്റേയറ്റം ‘മുന’ യാണ്. ജലയാനവുമായി ബന്ധപ്പെട്ടും അമരത്തിനു വേറെ അര്‍ത്ഥമുണ്ട്.
പായ്ക്കപ്പല്‍, വള്ളം, എന്നിവയുടെ പിന്‍ഭാഗത്തിന് ‘അമരം’ എന്നുപേര്. അമരത്തിലിരിക്കുന്ന അമരക്കാരനാണ് വഞ്ചിയെ നിയന്ത്രിക്കേണ്ടത്. അമരം പിടിക്കുക എന്ന ശൈലിയുണ്ടായത് അങ്ങനെയാണ്. മുന്‍ഭാഗത്ത് അണിയമാണ്.