Keralaliterature.com

അങ്കം

പ്രാചീനകേരളത്തിലെ യുദ്ധമുറകളില്‍ ഒന്ന്. നാടുവാഴികളോ രാജാക്കന്‍മാരോ തമ്മിലുള്ള തര്‍ക്കം അങ്കത്തിലൂടെ പരിഹരിക്കപ്പെട്ടിരുന്നു. ആദ്യം കോഴിയങ്കം നടത്തും. അതുകൊണ്ടും പരിഹാരമുണ്ടായില്ലെങ്കില്‍ ആളങ്കം നടത്തും. ഒരുതരം ദ്വന്ദ്വയുദ്ധം. അങ്കം വെട്ടുന്നതില്‍ നായര്‍പടയാളികളും ചേകോന്‍മാരും മുന്നിലായിരുന്നു. കന്നിമാര്‍ പോലും അങ്കം വെട്ടിയിരുന്നു. ‘അങ്കം വെട്ടിയാലേ ചേകോനാകൂ’ എന്നാണ് ചൊല്ല്.

Exit mobile version