Keralaliterature.com

അന്തരാളര്‍

ബ്രാഹ്മണ-ക്ഷത്രിയന്‍മാരുടെയും നായന്‍മാര്‍ തുടങ്ങിയ ശൂദ്രന്‍മാരുടെയും ഇടയിലുള്ള ജാതിക്കാര്‍. നാലു വര്‍ണങ്ങളുടെയും അന്തരാളത്തിലുള്ളവര്‍ എന്ന് അര്‍ത്ഥം. അടികള്‍, പുഷ്പകര്‍, പിഷാരടി, വാര്യര്‍, ചാക്യാര്‍, നമ്പീശന്‍, തീയാടിമാര്‍, തീയാട്ടുണ്ണികള്‍, അകപ്പൊതുവാള്‍, പിടാരന്‍മാര്‍ തുടങ്ങിയവരാണ് അന്തരാളര്‍. ക്ഷേത്രങ്ങളയോ കാവുകളെയോ ആശ്രയിച്ചുള്ള കഴകമോ ജീവിതവൃത്തിയോ ആണ് ഇവര്‍ക്ക് കല്പിക്കപ്പെട്ടിരുന്നത്.

Exit mobile version