പരേതരുടെ സദ്ഗതിക്കായി അനന്തരവന്‍മാരോ മക്കളോ നടത്തേണ്ട അനുഷ്ഠാനക്രിയകളും അടിയന്തരങ്ങളും. ഇതിന്റെ ഒരു ഭാഗമാണ് അസ്ഥി സഞ്ചയനം. ഹൈന്ദവ സമുദായക്കാരെല്ലാം മരിച്ച പുല ആചരിക്കാറുണ്ട്. പരേതനുമായുള്ള രക്തബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ആശൗചം. പരേതാത്മാവിനെ സങ്കല്പിച്ച് ബലിയിടും. ബലി സമാപിക്കുന്ന ദിവസം അടിയന്തരവും നടത്തും. പിണ്ഡം, പതിനാറടിയന്തിരം, ചാവടിയന്തിരം തുടങ്ങി പല പേരുകളിലാണ് അറിയപ്പെടുന്നത്. പിതൃപ്രീതിക്കുവേണ്ടി ആണ്ടുതോറും ശ്രാദ്ധകര്‍മ്മം ചെയ്യാറുണ്ട്. മരിച്ച തിഥിയോ നക്ഷത്രമോ ആണ് നോക്കുന്നത്. എന്നാല്‍, അമാവാസി പിതൃകര്‍മ്മങ്ങള്‍ക്ക് വിധിക്കപ്പെട്ടതാണ്. വാവുബലിയും സമുദ്രസ്‌നാനവും പിതൃക്കള്‍ക്ക് വേണ്ടിയുള്ളതാണ്.