കേരളത്തിലെ കുഗ്രാമങ്ങളില്‍ പ്രചാരത്തിലുള്ള ഒരു നാടോടിക്കഥ. ഒരു ബ്രാഹ്മണന്‍ ശ്രാദ്ധത്തിനുപോയി കൊണ്ടുവന്ന ഒരു അപ്പം മകന്‍ മുറ്റത്ത് നടുകയും അടുത്തദിവസത്തേക്ക് അതു മുളച്ചില്ലെങ്കില്‍ ‘അപ്പാരപ്പന്റെ കത്തികൊണ്ട് മുറിക്കും’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആ കാരേലപ്പം മുളച്ചു വൃക്ഷമായി. അതില്‍ അപ്പങ്ങള്‍ കായ്ചുതുടങ്ങി. ആ കുട്ടി അപ്പം പറിച്ചു തിന്നുകൊണ്ടിരുന്നു. ഇങ്ങനെ പോകുന്നുകഥ.