ബലിയര്‍പ്പിക്കുവാന്‍ വേണ്ടിയുള്ള കല്‍ത്തറ. ശാക്തേയക്കാവുകളില്‍ വടക്കുഭാഗത്താണ് ബലിപീഠമുണ്ടാക്കുക. കുരുതിയര്‍പ്പാദികള്‍ ചെയ്യുന്നത് അവിടെയാണ്. ക്ഷേത്രങ്ങളില്‍ പരിവാരദേവതകള്‍ക്ക് ബലി തൂകുവാനുള്ള ബലിക്കല്ലുകള്‍ കാണാം. ക്ഷേത്രത്തിനു മുന്‍വശം വലിയ ബലിക്കല്ലുണ്ടാകും. ബലിപീഠത്തിന്റെ ഉയരം മൂലബിംബത്തിന്റെ പീഠത്തിനു സമമായിരിക്കും. വലിയ ബലിക്കല്ല് നനയാത്തവിധം ബലിക്കല്‍പുര പണിയാറുണ്ട്. പരേതക്രിയകള്‍ ചെയ്യുമ്പോള്‍ ബലിക്കുറ്റിക്കു സമീപം നാട്ടുന്ന കല്ലിനും ബലിക്കല്ല് എന്ന് പറയും. ക്രൈസ്തവര്‍ പള്ളിയിലെ അള്‍ത്താരയ്ക്കാണ് ബലിപീഠം എന്ന് പറയുന്നത്.