കാണിക്കാരുടെയിടയിലുള്ള ഒരുതരം മാന്ത്രികാനുഷ്ഠാനകര്‍മ്മം. ‘ചാറ്റ്’ എന്ന വാക്കിന് ശുദ്ധികര്‍മ്മം ചെയ്യുക എന്നര്‍ത്ഥമുണ്ട്. രോഗങ്ങളും കലഹങ്ങളും മാറ്റാന്‍ ചെയ്യുന്ന പിണിച്ചാറ്റ്, ഗര്‍ഭിണികള്‍ക്കുവേണ്ടിയുള്ള തുടിച്ചാറ്റ് തുടങ്ങിയവയുണ്ട്. ഇതിനു പാടുന്ന പാട്ടിനെ ചാറ്റുപാട്ട് എന്നുപറയും.