Keralaliterature.com

ദേവപ്രശ്‌നം

ക്ഷേത്രങ്ങളിലോ കാവുകളിലോ മറ്റു ദേവസ്ഥാനങ്ങളിലോ വച്ചു നടത്തുന്ന അഷ്ടമംഗല്യപ്രശ്‌നം. സ്വര്‍ണപ്രശ്‌നമെന്നും പറയും. ഭൂതവര്‍ത്തമാനഭാവികാര്യങ്ങള്‍ ദേവപ്രശ്‌നത്തിലൂടെ ചിന്തചെയ്യാം. ക്ഷേത്രം, ബിംബം, സാന്നിധ്യം എന്നിവ ലഗ്നഭാവം കൊണ്ടും നിധി, ഭണ്ഢാരം, ധനം, ഊരാളന്മാര്‍ എന്നിവ രണ്ടാംഭാവം കൊണ്ടും പരിചാരകന്‍, നിവേദ്യം എന്നിവ മൂന്നാംഭാവംകൊണ്ടും പ്രസാദം, മണ്ഡപം, പ്രദേശം തുടങ്ങിയവ നാലാം ഭാവം കൊണ്ടും ബിംബം, സാന്നിധ്യം എന്നിവ ആറാംഭാവം കൊണ്ടും അശുദ്ധി, ശത്രു, ചോരന്മാര്‍ എന്നിവ ആറാംഭാവം കൊണ്ടും ദീപം, മാല, ഭൂഷണം തുടങ്ങിയവ ഏഴാംഭാവംകൊണ്ടും നിവേദ്യം, ക്ഷേത്രജോലിക്കാര്‍ തുടങ്ങിയവ അഷ്ടഭാവംകൊണ്ടും ക്ഷേത്രനാഥന്മാര്‍, പുണ്യം തുടങ്ങിയവ ഒന്‍പതാംഭാവം കൊണ്ടും നിത്യകാര്യങ്ങള്‍, ഉത്സവം, കര്‍മ്മം തുടങ്ങിയവ പത്താംഭാവംകൊണ്ടും ധനനാശാദികാര്യങ്ങള്‍ പന്ത്രണ്ടാം ഭാവംകൊണ്ടും ചിന്ത ചെയ്യും.

Exit mobile version