Keralaliterature.com

ദീപം

അഷ്ടമംഗല്യങ്ങളിലൊന്ന്. എണ്ണ, വിളക്ക്, തിരി, അഗ്നിസംയോഗം എന്നിവ ചേര്‍ന്നാല്‍ ദീപമായി. ഒന്നു കുറഞ്ഞാല്‍ ദീപത്വമില്ല. എല്ലാ കര്‍മങ്ങള്‍ക്കും ദീപം വേണം. ഹിരണ്യക, കനക, രക്ത, കൃഷ്ണ, പിംഗള, ബഹുരൂപ, അതിരിക്ത എന്നിങ്ങനെ ദീപജ്വാലയ്ക്ക് ഏഴുജിഹ്വകള്‍, ദീപജ്വാല തടിച്ചതും നീളമുള്ളതും ആയിരിക്കണം. വിറയ്ക്കാന്‍ പാടില്ല. പൊട്ടുകയോ ചീറുകയോ പാടില്ല. നല്ല പ്രകാശം വേണം. ഉഷസ്‌സിനും സന്ധ്യയ്ക്കും ദീപം കാണുന്നത് മംഗളകരം.

Exit mobile version